Site iconSite icon Janayugom Online

കഥകളി പഠനം ഡിജിറ്റലായി; ഓണ്‍ലൈന്‍ പഠനത്തിലൂടെ കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് ലക്ഷ്മി

kathakalikathakali

ഡിജിറ്റല്‍ യുഗത്തില്‍ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓണ്‍ലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി ഒരുക്കിയ ഓൺലൈൻ കഥകളി ആസ്വാദന ക്ലാസിൽ ചേർന്നതാണ് ലക്ഷ്മിക്ക് പ്രചോദനമായത്. കഥകളി നൂറ് ശതമാനവും ഓണ്‍ലൈനായാണ് ലക്ഷ്മി പഠിച്ചത്. ഇന്നലെ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠത്തില്‍ ലക്ഷ്മി കഥകളിയില്‍ അരങ്ങേറ്റം കുറിച്ചത് പുതുചരിത്രമായി മാറി.

സന്താനഗോപാലം കഥയിൽ ബ്രാഹ്മണനായി ഗുരു മയ്യനാട് രാജീവൻ നമ്പൂതിരിയും ശ്രീകൃഷ്ണനായി ശിഷ്യ ലക്ഷ്മിയും ഒരുമിച്ചെത്തി. കലാമണ്ഡലം വൈശാഖൻ ( അർജുനൻ), ശൈലജ കുമാർ (ബ്രാഹ്മണ സ്ത്രീ), ആർഎൽവി അനുരാജ് (വൃദ്ധ) എന്നിവരാണ് മറ്റ് അഭിനേതാക്കളായി ഒപ്പമുണ്ടായിരുന്നത്. കഥകളി നടനായിരുന്ന മാഞ്ഞൂർ ശാന്തിഭവനിൽ പരേതനായ ഓമനക്കുട്ടന്റെ മകളായ ലക്ഷ്മിക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് കഥകളി പഠനം. അമേരിക്കയിലെ ടെക്സസിൽ അറ്റോണി ജനറൽ ഓഫിസ് ഉദ്യോഗസ്ഥയാണ് ലക്ഷ്മി. ഭർത്താവ്: തൃശൂർ സ്വദേശി രഞ്ജിത്ത് (എൻജിനീയർ). മകൾ: അപർണ (ആറാം ക്ലാസ്).

Eng­lish Sum­ma­ry: Kathakali learn­ing goes dig­i­tal; Lak­sh­mi about her debut in Kathakali through online learning

You may also like this video

Exit mobile version