Site iconSite icon Janayugom Online

കെ സി മുഹമ്മദ് മൗലവി നിര്യാതനായി

moulavimoulavi

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്ന കെ.സി. മുഹമ്മദ് മൗലവി (82) നിര്യാതനായി. കെ. എൻ. എം. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംയത്തുൽ ഉലമ സംസ്ഥാന നിർവ്വാഹ സമിതി അംഗം, കെ.എൻ.എം. സംസ്ഥാന കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ദീർഘകാലം പ്രബോധകനായിരുന്നു.

സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമിൽ, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചുണ്ട് . പ്രവാചക ചരിത്രത്തെക്കുറിച്ചുള്ള രചന പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി പള്ളികളിൽ ഖത്തീബായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരിച്ചകം സലഫി മസ്ജിദ്, നൂറുൽ ഹുദാ മദ്രസ്സ എന്നിവയുടെ പ്രസിഡൻ്റായിരുന്നു. പനമ്പാട് എ.യു.പി. സ്കൂളിൽ അറബി അധ്യാപകനായിരുന്നു.

ഭാര്യമാർ: നഫീസ എന്ന കുഞ്ഞിമോൾ, ജമീല ടീച്ചർ. മക്കൾ:അബ്ദുസ്സലാം (എറണാകുളം) മുഹമ്മദ് നജീബ് (കുവൈത്ത്) ബുഷ്റ, നസീമ, ഹസീന,നസീബ് (മലേഷ്യ) നാജിയ (ദുബൈ) റസീല (കെ. ആൻ്റ്. എം. സ്കൂൾ അയിലക്കാട്), മരുമക്കൾ:അഹമദ് (പുറങ്ങ്), സജ്നി ( ദാറുൽ ഉലും സ്കൂൾ പുല്ലേപ്പടി, എറണാകുളം)
നാസർ ഖാലിദ് (പാലപ്പെട്ടി) സലാഹുദ്ധീൻ (ദുബൈ), നബീല ( സീഡ് സ്കൂൾ മാറഞ്ചേരി), റഹീന, ഫൈസൽ ഖാലിദ് (ദുബൈ) റഫീഖ് (പ്രിൻസിപ്പാൾ, എം. ഇ. എസ്. ഹയർ സെക്കണ്ടറി സ്കൂൾ, എറിയാട് ), ഖബറടക്കം ഇന്ന് 4 മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.

Exit mobile version