Site iconSite icon Janayugom Online

കെല്‍ ഇ എം എല്‍ നാടിന് സമര്‍പ്പിച്ചു; പൊതുമേഖലാ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളേ സംരക്ഷിക്കുകയും കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. കാസര്‍കോട് ബദ്ദടുക്കയിലെ കെല്‍ ഇഎംഎല്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സ്ഥാപനങ്ങളുടെ പുനരുജീവനത്തിന് അഞ്ചിന പരിപാടി ബജറ്റില്‍ അവതരിപ്പിച്ചതില്‍ ടെക്‌സ്‌റ്റൈല്‍സ് ഉള്‍പ്പടെയുള്ള വ്യവസായ മേഖലയെ ഒറ്റത്തവണ മൂലധനസഹായം നല്‍കി സംരക്ഷിക്കുകയും ഭാഗമാണ് ഇത്. വിറ്റഴിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സംസ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കുന്നതിനുപകരം സംസ്ഥാനമ്പര്‍ക്കാരിനെ ഏല്പിക്കണമെന്നതാണ് നിലപാട്. നല്ല നിലയില്‍ നടന്ന എച്ച് എംഎല്ലിനെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പരസ്യ ലേലത്തില്‍ പങ്കെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഏതാനും നാളുകള്‍ക്കകം അത് പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, അഡ്വ. സി എച്ച് കുഞ്ഞമ്പു, രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, മുന്‍ എംപി പി കരുണാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മറ്റു ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Kell EML ready to recap­ture market

You may also like this video;

Exit mobile version