Site iconSite icon Janayugom Online

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സമര നാടകം

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സമര നാടകം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് അതിരുകടന്ന പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. അൻവർ സാദത്ത് എംഎല്‍എ സ്പീക്കറുടെ ചേമ്പറില്‍ കയറാനും ശ്രമിച്ചു.

തുടർന്ന് വാച്ച് ആന്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭാ നടപടികളോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Exit mobile version