മലയാളിയുടെ സാംസ്കാരിക ജീവിതത്തെ അത്രമേൽ സ്വാധീനിച്ച മഹാപ്രതിഭയായിരുന്ന ശ്രീനിവാസന്റെ നിര്യാണത്തിൽ കേരളം അസോസിയേഷൻ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമാശകൾക്ക് പിന്നിലെ ഗൗരവമായ സത്യങ്ങൾ വിളിച്ചുപറഞ്ഞ കലാകാരൻ ആയിരുന്നു ശ്രീനിവാസൻ. മലയാളിയുടെ സ്വഭാവസവിശേഷതകളെ ഇത്രത്തോളം തന്മയത്വത്തോടെയും ഹാസ്യത്തിലൂടെയും അവതരിപ്പിച്ച മറ്റൊരു തിരക്കഥാകൃത്തോ നടനോ ഉണ്ടാവില്ല.
സാധാരണക്കാരന്റെ ജീവിതവും സ്വപ്നങ്ങളും ഹാസ്യത്തിൽ പൊതിഞ്ഞ് വെള്ളിത്തിരയിൽ എത്തിച്ച ശ്രീനിവാസൻ, മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രവാസികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ തന്റെ സിനിമകളിലൂടെ ലോകസമക്ഷം അവതരിപ്പിച്ച ആ വലിയ കലാകാരൻ എന്നും നമ്മുടെ ഓർമ്മകളിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് പങ്കുചേരുന്നുവെന്ന് അനുശോചനത്തില്‍ അറിയിച്ചു.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

