23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

Janayugom Webdesk
കുവൈത്ത്
December 21, 2025 9:17 am

മലയാളിയുടെ സാംസ്കാരിക ജീവിതത്തെ അത്രമേൽ സ്വാധീനിച്ച മഹാപ്രതിഭയായിരുന്ന ശ്രീനിവാസന്റെ നിര്യാണത്തിൽ കേരളം അസോസിയേഷൻ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമാശകൾക്ക് പിന്നിലെ ഗൗരവമായ സത്യങ്ങൾ വിളിച്ചുപറഞ്ഞ കലാകാരൻ ആയിരുന്നു ശ്രീനിവാസൻ. മലയാളിയുടെ സ്വഭാവസവിശേഷതകളെ ഇത്രത്തോളം തന്മയത്വത്തോടെയും ഹാസ്യത്തിലൂടെയും അവതരിപ്പിച്ച മറ്റൊരു തിരക്കഥാകൃത്തോ നടനോ ഉണ്ടാവില്ല.
സാധാരണക്കാരന്റെ ജീവിതവും സ്വപ്നങ്ങളും ഹാസ്യത്തിൽ പൊതിഞ്ഞ് വെള്ളിത്തിരയിൽ എത്തിച്ച ശ്രീനിവാസൻ, മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രവാസികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ തന്റെ സിനിമകളിലൂടെ ലോകസമക്ഷം അവതരിപ്പിച്ച ആ വലിയ കലാകാരൻ എന്നും നമ്മുടെ ഓർമ്മകളിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് പങ്കുചേരുന്നുവെന്ന് അനുശോചനത്തില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.