Site iconSite icon Janayugom Online

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; പി മോഹനന്‍ പ്രസിഡന്റ്

കേരള ബാങ്ക് ഭരണസമിതിയിലെ പുതിയ പ്രസിഡന്റായി പി മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ടി വി രാജേഷ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 1020 വോട്ട് എൽഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ ആദ്യയോഗം തിങ്കളാഴ്ച ചേർന്നു. ഈ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിൽനിന്നുള്ളവരും ഒരു അർബൻ ബാങ്ക്‌ പ്രതിനിധിയുമാണ്‌ മത്സരിച്ചത്. എട്ട്‌ ജില്ലകളിൽ ജനറൽ വിഭാഗവും തിരുവനന്തപുരത്തും കാസർകോട്ടും വനിതാ സംവരണവുമാണ്‌. പാലക്കാട്ട്‌ പട്ടികജാതി/ പട്ടികവർഗ സംവരണമാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു. 

മറ്റു ഭരണസമിതി അംഗങ്ങൾ: ബിനിൽ കുമാർ (പത്തനംതിട്ട), പി. ഗാനകുമാർ (ആലപ്പുഴ), അഡ്വ. ജോസ് ടോം (കോട്ടയം), അഡ്വ. വി സലിം (എറണാകുളം), എം ബാലാജി (തൃശൂർ), പി ഗഗാറിൻ (വയനാട്), അധിൻ എ നായർ (കൊല്ലം), അഡ്വ. ശ്രീജ എസ് (തിരുവനന്തപുരം), എ എം മേരി (കാസർകോട്), എം എസ് ശ്രീജ (ഇടുക്കി), ഒ വി സ്വാമിനാഥൻ (പാലക്കാട്), ടി സി ഷിബു (അർബൻ ബാങ്ക് പ്രതിനിധി). അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി.

Exit mobile version