ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരക്കിനിടെ കാച്ച് ഇവാന്‍ വുകോമാനോവിച്ച് ടീമിനെ തിരിച്ചുവിളിച്ച സംഭവത്തില്‍ വന്‍ തുക പിഴയീടാക്കാന്‍ സാധ്യത. ഏഴ് കോടിയോളം രൂപ പിഴ ചുമത്തുമെന്നാണ് വിവരം. കോച്ചിനെതിരെയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷ(എഐഎഫ്എഫ്)ന്റെ നടപടിയുണ്ടായേക്കും. ടൈംസ് ഓഫ് ഇന്ത്യയിലെ കായിക കാര്യം കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്്.
ബംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്നാണ് മത്സരം പൂര്‍ത്തിയാക്കാതെ തന്റെ താരങ്ങളുമായി കോച്ച് മൈതാനം വിട്ടത്. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോന്നത്.
ഈ സംഭവത്തിലാണ് എഐഎഫ്എഫ് നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, പോയിന്റ് വെട്ടിചുരുക്കലോ, അയോഗ്യതയോ ഉണ്ടാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വുകോമാനോവിച്ചിനെതിരെ എന്ത് നടപടിയായിരിക്കുമെന്ന് വ്യക്തമല്ല.
ഇവാനെതിരെ എഐഎഫ്എഫിന്റെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേരത്തെയും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം. ബംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു.
English Sammury: kerala blasters can expect a huge amount of fine and no points deduction