Site icon Janayugom Online

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം

ajith koladi

ദാരിദ്ര്യം തുടച്ചു നീക്കാനുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പിലെ ജീവനക്കാർ പൂർണ്ണ പിന്തുണ നൽകണമെന്ന് കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ (കെസിഎസ്ഒഎഫ്) പത്താം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കോഴിക്കോട് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച “പട്ടിണി പെരുപ്പത്തിന്റെ ഇന്ത്യയും കേരള ബദലും” എന്ന വിഷയത്തിൽ നടന്ന പൊതു സംവാദം സിപിഐ ദേശീയ കൗൺസിൽ അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.

പ്രമുഖ പ്രഭാഷകനും വാഗ്മിയുമായ അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ വിനോദ് സ്വാഗതം ആശംസിച്ചു. ജോയിന്റ്കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ, സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ആർ ബിനിൽ കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാജീവ് കുമാർ തുടങ്ങിയവർ വിഷയത്തിൻ മേൽ നടന്ന സംവാദത്തിൽ പങ്കെടുത്തു സംസാരിച്ചു. കെസിഎസ്ഒഎഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി വിജീഷ് ടി എം നന്ദി രേഖപ്പെടുത്തി. പൊതു സമ്മേളനത്തിന് ശേഷം ഇപ്റ്റ കലാകാരൻ ബാബു ഒലിപ്ര അവതരിപ്പിച്ച “പോർമുഖം“എന്ന ഏക പാത്ര നാടകം അരങ്ങേറി.
സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10. 30 ന് എസ് കെ പൊറ്റെക്കാട്ട് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.

“ഭക്ഷ്യ ഭദ്രത-ഭക്ഷ്യ സുരക്ഷ- സംയോജനത്തിന്റെ ആവശ്യകതകൾ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ എംപി യും സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ്ഖാൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

Eng­lish Sum­ma­ry: Ker­ala Civ­il Sup­plies Offi­cers Fed­er­a­tion State Con­fer­ence begins

You may like this video also

Exit mobile version