Site iconSite icon Janayugom Online

കേരളം — ക്യൂബ സഹകരണം; ധാരണാപത്രം ഒപ്പിട്ടു

ആരോഗ്യ, കായിക രംഗത്തെ സഹകരണത്തിന്റെ ഭാഗമായി കേരളവും ക്യൂബയും ധാരണാപത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ക്യൂബ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യൂലേരയും കായിക യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജും ധാരണാപത്രം ഒപ്പുവച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ക്യൂബ അംബാസഡറും ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും ധാരണാപത്രം കൈമാറി. ക്യൂബൻ ബോക്‌സിങ് പരിശീലകരുടെ സേവനം കേരളത്തിൽ ലഭ്യമാക്കും. കോഴിക്കോട് ആരംഭിക്കുന്ന സ്‌പോർട്‌സ് സയൻസ് സെന്ററിന് സാങ്കേതിക സഹായവും ഉറപ്പാക്കും. 

Exit mobile version