Site iconSite icon Janayugom Online

വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് അംഗീകാരം; കേരളത്തിന് 2,924 കോടി രൂപയുടെ അധിക വായ്പാനുമതി

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ കേരളത്തിന് 2,924 കോടി രൂപയുടെ അധിക വായ്പ എടുക്കാൻ അനുമതി ലഭിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഊർജ മേഖലയിൽ സംസ്ഥാനം നടപ്പിലാക്കിയ മികച്ച പരിഷ്കാരങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ഈ അധിക സാമ്പത്തിക സഹായത്തിന് അർഹത ലഭിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 293(3) പ്രകാരം അനുവദിച്ചിട്ടുള്ള ഈ തുക സംസ്ഥാനത്തിന്റെ ഊർജ വികസന പ്രവർത്തനങ്ങൾക്കും പ്രകടന മികവിനുമുള്ള അംഗീകാരമാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 0.22 % വരുന്ന ഈ തുക നടപ്പ് സാമ്പത്തിക വർഷത്തെ പൊതുവിപണിയിൽ നിന്നുള്ള കടമെടുപ്പിന്റെ ഭാഗമായാണ് അനുവദിച്ചിരിക്കുന്നത്. ​വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ബാക്കി രേഖകൾ ഇന്ന് തന്നെ സമർപ്പിക്കുന്നതോടെ സമാനമായ തുക കൂടി അധിക വായ്പയായി വരും ദിവസങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. 

Exit mobile version