Site icon Janayugom Online

എട്ട് വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുമെന്ന് ഗവര്‍ണര്‍

സംസ്ഥാനത്തെ എട്ട് വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. എട്ട് വിസിമാരുടെയും നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് രാജ്ഭവന്‍ നിലപാട്. ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നല്‍കിയ മുഴുവന്‍ ശമ്പളവും അനര്‍ഹമാണെന്ന വിലയിരുത്തലിലാണ് നടപടി. ഗവര്‍ണര്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഉത്തരവിറക്കും.
പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിസിമാര്‍ ഗവര്‍ണ്ണര്‍ക്ക് രേഖാ മൂലം മറുപടി നല്‍കേണ്ട സമയ പരിധി നാളെ അവസാനിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഇതില്‍ ഏഴ് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

Eng­lish Sum­ma­ry: Ker­ala Gov­er­nor to tak­en back the salaries of vcs

You may also like this video

Exit mobile version