Site iconSite icon Janayugom Online

200 കൊല്ലത്തേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്; വൈദ്യുതി ഉത്പാദനത്തിന് ബദല്‍ മാര്‍ങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി

കേരളത്തിൽ വൈദ്യുതി ഉത്പാദനത്തിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് ചർച്ച സജീവമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. തോറിയം നിലയങ്ങൾ കേരളത്തിൽ വരുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പരിശോധിക്കണം. 200 കൊല്ലത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഒരും തലമുറയ്ക്കായുള്ള പദ്ധതിയാണിത്. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ജനാഭിപ്രായം തേടും. ഉടൻ തന്നെ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ നിലയമല്ല, കേരളത്തിൽ കേരളത്തിൽ തോറിയം നിലയങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും ഹൈഡൽ പദ്ധതിക്കൊപ്പം ഇത്തരം സാധ്യതകൾ പരിശോധക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version