Site icon Janayugom Online

നിയമസഭ സമ്മേളനത്തിന് തുടക്കം

പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സഭ ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. ആദ്യ ദിനത്തില്‍ നാലുബില്ലുകളുടെ അവതരണം നടക്കും. സഭ പരിഗണിക്കേണ്ട മറ്റ് ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരം തീരുമാനിക്കും. ആദ്യ രണ്ടു ദിവസം നാലുവീതം ബില്‍ സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. കേരള ഹൈക്കോടതി സര്‍വീസുകള്‍ (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്‍ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാന ജീവനക്കാരുടേതിന് തുല്യമാക്കുകയാണ് ഉദ്ദേശ്യം. 58 ആക്കണമെന്നാണ് രജിസ്ട്രാറുടെ ശുപാര്‍ശ.

ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ് ഭൂമികൂടി ഏറ്റെടുക്കല്‍ പട്ടികയില്‍പ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികള്‍ (വിലയ്ക്കെടുക്കല്‍) നിയമ ഭേദഗതി നിര്‍ദേശം അടങ്ങിയ ബില്‍, വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത് മറ്റ് സര്‍വകലാശാലകള്‍ക്ക് തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാല (ഭേദഗതി) ബില്‍, ബധിരരും മൂകരും കുഷ്ഠരോഗ ബാധിതരുമായവര്‍ക്ക് ഖാദി ബോര്‍ഡ് ഭരണസമിതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് (ഭേദഗതി) ബില്‍ എന്നിവയും ആദ്യ ദിവസം അവതരിപ്പിക്കും.

Eng­lish Summary:kerala Leg­isla­tive ses­sion begins
You may also like this video

Exit mobile version