മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത് കൂറുമാറ്റത്തിന്റെ കേരള മോഡൽ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൽഡിഎഫ് ഭരിക്കാനിരുന്ന മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളെല്ലാം ബിജെപിയിലേക്ക് കൂറുമാറി. കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെയുള്ള പൂർണപിന്തുണയുണ്ട്. തെരഞ്ഞെടുപ്പിലുള്ള വോട്ട് മറിക്കൽ മാത്രമല്ല, തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിലും ബിജെപി – യുഡിഎഫ് നീക്കുപോക്ക് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വാളയാറിൽ ചത്തീസ്‌ഗഢ് സ്വദേശിയെ തല്ലിക്കൊന്നപ്പോൾ പ്രതികൾ ആർഎസ്‌എസുകാരാണെന്ന് പറയാൻ വി ഡി സതീശൻ തയ്യാറായില്ല. വി കെ പ്രശാന്ത് എംഎൽഎ ഓഫിസ് ഒഴിയണമെന്ന ബിജെപി കൗൺസിലറുടെ ആവശ്യത്തിന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അടക്കമുള്ളവർ പിന്തുണയ്ക്കുകയാണ്. ഇതെല്ലാം ബിജെപിയുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. കേരള സമൂഹം ഇത് തിരിച്ചറിയുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത് കൂറുമാറ്റത്തിന്റെ കേരള മോഡൽ; എം വി ഗോവിന്ദന്‍

