Site icon Janayugom Online

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കേരള മോഡല്‍

അച്യുതമേനോന്‍ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാരിന്റെ അമ്പതാം വാര്‍ഷികം ആകുമ്പോള്‍. സംസ്ഥാനത്തിന്റെ അടിസ്ഥാന വിഭാഗങ്ങളായ കര്‍ഷകര്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കും നല്‍കിയ സംഭാവനകള്‍ ഏറെയാണ് . അതിനാല്‍ ഭരണത്തെ കേരള മോഡല്‍ എന്നു തന്നെ വിശേഷിപ്പിക്കാം. കുടികിടപ്പുകാരനും പാട്ടക്കര്‍ഷകര്‍ക്കും ഭൂമി, 70 നിയമനിര്‍മാണം, 45 പൊതുമേഖലാസ്ഥാപനങ്ങള്‍, ആദ്യ കാര്‍ഷിക സര്‍വകലാശാല, ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍, വിദേശനിക്ഷേപമടക്കം കേരളത്തിലെത്തിച്ച് വ്യവസായമേഖലയിലുണ്ടാക്കിയ മാറ്റം, അച്യുതമേനോന്‍ ഭരണം എല്ലാഅര്‍ഥത്തിലും ‘കേരളമോഡല്‍’ ആയിരുന്നു.

 


ഇതുകൂടി വായിക്കൂ: കാലം നമിക്കുന്ന അച്യുതമേനോന്‍


 

50 ആണ്ടിനിപ്പുറവും ഒരു ഭരണകൂടത്തിനും തകര്‍ക്കാനാകാത്ത നേട്ടമാണ് ആ സര്‍ക്കാരിന്റെ അക്കൗണ്ടിലുള്ളത്. 1969 നവംബര്‍ ഒന്നിനാണ് അച്യുതമേനോന്‍ അധികാരത്തിലെത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം, സര്‍വീസിലിരിക്കേ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം, ഗ്രാറ്റ്വിറ്റി നിയമം, വികസന കാര്യങ്ങള്‍ക്ക് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്ലാനിങ് ബോര്‍ഡ്, കെല്‍ട്രോണ്‍ എന്ന ഇന്ത്യയില്‍ ആദ്യമായി പൊതുമേഖലയില്‍ ഇലക്ട്രോണിക്‌സ് യൂണിറ്റ്, ഹൗസിങ് ബോര്‍ഡ് അങ്ങനെ എണ്ണിപ്പറയാന്‍ ഏറെയുണ്ട് അച്യുതമേനോന്‍ സര്‍ക്കാരിന്.കോണ്‍ഗ്രസ് പങ്കാളിത്തത്തോടെയുള്ള സര്‍ക്കാരില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ പഴയ ഇ.എം.എസ്. സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയൊരുക്കാനും ശ്രദ്ധിച്ചു. അത് ഭൂപരിഷ്‌കരണത്തില്‍ മാത്രമായി ഒതുങ്ങിയില്ല. എല്ലാപഞ്ചായത്തിലും ഒരു സ്‌കൂള്‍, ഒരു ആശുപത്രി എന്ന ഇ.എം.എസ്. സര്‍ക്കാരിന്റെ പദ്ധതി ലക്ഷ്യത്തിലെത്തിച്ചത് അച്യുതമേനോനായിരുന്നു.

 

Eng­lish Sum­ma­ry: Ker­ala mod­el of the Achutha Menon government

 

You may like this video also

Exit mobile version