Site iconSite icon Janayugom Online

കേരളം കടലാസ് രഹിത ഭരണത്തിലേക്ക്; ഇ‑ഗവേണൻസ് ഇനി പൌരസേവനങ്ങളിലേയ്ക്കും

കേരളം ഇനി ഡിജിറ്റൽ ഭരണത്തിലേക്ക്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന് പിന്നാലെ പൌരന്മാർക്ക് അവശ്യ സേവനങ്ങൾ അപേക്ഷ രഹിതമാക്കി ഓൺലൈൻ ഇടപാടുകളിലൂടെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാകും ഇത് നടപ്പിലാക്കുക. 

ഇതിൻറെ ആദ്യപടിയെന്നോണം ഡീഡ്(ഡിജിറ്റലൈസേഷൻ ഓഫ് എവരി ഡോക്യുമെൻറ്) നടപ്പിലാക്കുകയാണ്. ഇതിലൂടെ ആളുകൾക്ക് അവശ്. രേഖകളും സർട്ടിഫിക്കറ്റുകളും മറ്റും ഡിജിലോക്കറുമായി ബന്ധിപ്പിച്ച് ഡിജിറ്റലായി സൂക്ഷിക്കാം. ഇതിനായി ഒരു മാതൃകാ സോഫ്റ്റ് വെയർ തയ്യാറാക്കുകയും ജനനം, വരുമാനം, താമസം തുടങ്ങിയ സർട്ടിഫിക്കറ്റുകളെല്ലാം ഡിജിറ്റലായി സൂക്ഷിക്കാവുന്നതുമാണ്. 

ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ഈ സർട്ടിഫിക്കറ്റുകൾ ഓരോ തവണയും അപേക്ഷിച്ചു വാങ്ങേണ്ട സാഹചര്യം ഒഴിവാകും. 2026 ഡിസംബർ 31ന് മുൻപ് ഈ സേവനം പൌരന്മാരിലേക്ക് എത്തിക്കും. 

Exit mobile version