Site iconSite icon Janayugom Online

കേരള സ്കൂൾ ശാസ്ത്രോത്സവം; സംഘാടക സമിതി യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശം

നവംബർ 7 മുതൽ പാലക്കാട് നടക്കാനിരിക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടക്കുന്ന സംഘാടക സമിതി യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. 

ഈ മാസം 25ന് നടക്കാനിരിക്കുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ രാഹുലിനെയാണ് അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്തും പുറത്തിറക്കിയിരുന്നു. അതിനിടെയാണ് യുവനടി ഉൾപ്പെടെയുള്ളവർ രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പുതിയ തീരുമാനം. 

Exit mobile version