Site iconSite icon Janayugom Online

കേരള സര്‍വകലാശാല സെനറ്റ്: പുതിയ അംഗങ്ങളുടെ നിയമനത്തിന് കോടതി വിലക്ക്

Governor on UGCGovernor on UGC

കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി. ചാൻസലർ കൂടിയായ ഗവർണർക്കാണ് നിർദ്ദേശം. എതിർകക്ഷികളോട് കോടതി വിശദീകരണം തേടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. ഗവർണർ പുറത്താക്കിയ 15 അംഗങ്ങൾ നൽകിയ ഹര്‍ജിയിലാണ് നടപടി. ഗവർണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജി 31ന് വീണ്ടും പരിഗണിക്കും.
പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം സെനറ്റിൽ നിന്ന് ഗവർണർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവർക്ക് രജിസ്ട്രാർ കൈമാറിയിട്ടുണ്ട്. രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പടെ 15 പേർക്കാണ് നോട്ടീസ് അയച്ചത്. അടുത്തമാസം നാലിനും 19നും വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ 15 പേർക്കും അയച്ച ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും.
ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് അസാധാരണ നടപടിയിലൂടെ സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന അംഗങ്ങളെഗവര്‍ണര്‍ അയോഗ്യരാക്കിയത്. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദ്ദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. തുടർന്നാണ് ഗവർണർ അംഗങ്ങളെ പിൻവലിക്കുന്ന ഉത്തരവിറക്കിയത്.

Eng­lish Sum­ma­ry: Ker­ala Uni­ver­si­ty Sen­ate: Court bans appoint­ment of new members

You may like this video also

Exit mobile version