Site iconSite icon Janayugom Online

കേരള സർവകലാശാല പ്രത്യേക സെനറ്റ് യോഗം നിയമവിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു; യോഗത്തിലെ പ്രമേയം പാസായില്ല

കേരള സര്‍വകലാശാല പ്രത്യേക സെനറ്റ് യോഗം നിയമവിരുദ്ധമാണെന്ന് അജണ്ട പാസാക്കി. മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായ യോഗത്തിന്റേതാണ് തീരുമാനം 66അംഗ ഭൂരിപക്ഷത്തിന്റെ അജണ്ടയാണ് പാസാക്കിയത്. 

സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലാ താത്ക്കാലിക വിസി രണ്ടുപേരുകൾ സ്വന്തം നിലയ്ക്ക് കയ്യിൽ കരുതിയിരുന്നു. സർവകലാശാല ആക്ടിന് വിരുദ്ധമായ ഈ നീക്കം സെനറ്റ് അംഗങ്ങൾ അംഗീകരിച്ചില്ല. ഗവർണർ നിർദേശിച്ച ബിജെപി പ്രതിനിധികൾ വിസിയെ പിന്താങ്ങി.

സെനറ്റ് പിരിഞ്ഞതോടെ എം വിൻസെൻ്റ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു.സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശ പ്രകാരം വിസി ഇൻ ചാർജ് മോഹനൻ കുന്നുമ്മൽ ആണ് യോഗം വിളിച്ചത്.

Eng­lish Sumamry:
Ker­ala Uni­ver­si­ty Spe­cial Sen­ate Meet­ing Ille­gal, Min­is­ter R Bindu; The res­o­lu­tion was not passed in the meeting

You may also like this video:

Exit mobile version