Site iconSite icon Janayugom Online

കേരള വിഷൻ ഫിലിം അവാർഡ്‌ പ്രഖ്യാപിച്ചു: വിനയൻ മികച്ച സംവിധായകൻ, പത്തൊൻപതാം നൂറ്റാണ്ട് മികച്ച ചിത്രം

vinayanvinayan

കേരള വിഷൻ ചാനലിന്റെ 15 ‑മത് വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഫിലിം അവാർഡ് വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ സംവിധായകൻ മോഹൻ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പത്തൊൻപതാം നൂറ്റാണ്ടും മികച്ച സംവിധായകനായി വിനയനും പുരസ്‌കാരത്തിന് അർഹമായി . മികച്ച നടൻ പുരസ്‌കാരം പത്തൊൻപതാം നൂറ്റാണ്ടിലെ അഭിനയത്തിന് സിജു വിത്സനും മേപ്പടിയാനിൽ ഉണ്ണി മുകുന്ദനും ലഭിച്ചു. മികച്ച നടി കല്യാണി പ്രിയദർശൻ( ഹൃദയം ), ജനപ്രിയ നടൻ ബേസിൽ ജോസഫ്, ജനപ്രിയ നടി ഐശ്വര്യ ലക്ഷ്‌മി, ജനപ്രിയ ചിത്രം “ന്നാ താൻ കേസ് കൊട് ” ബെസ്റ്റ് ക്യാമറാമാൻ ഷാജി കുമാർ ഉൾപ്പെടെ 33 ഇനങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 10 ന് വൈകിട്ട് അഞ്ചിന് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. ഇതോടൊപ്പം സിനിമയിൽ 60 വർഷം തികയുന്ന മധുവിനെയും സംവിധായകൻ പി ചന്ദ്രകുമാറിനെയും ചടങ്ങിൽ ആദരിക്കും.

ഹരിഹരൻ, സത്യൻ അന്തിക്കാട്, കമൽ, വിജി തമ്പി, സിബി മലയിൽ തുടങ്ങിയവർ പങ്കെടുക്കും. ഇതിനൊപ്പം കേരള വിഷന്റെജീവകാരുണ്യ പദ്ധതിയായ എന്റെ കണ്മണിയുടെ സംസ്ഥാന തല ഉദ്‌ഘാടനവും നിർവഹിക്കപ്പെടും കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ജനിക്കുന്ന നവജാത ശിശുക്കൾക്ക് സൗജന്യമായി ബേബി കിറ്റ് നൽകുന്ന പദ്ധതിയാണിത്. അവാർഡ് വിതരണ ചടങ്ങിൽ സംവിധായകൻ നാദിർഷ അവതരിപ്പിക്കുന്ന നാദിർഷോ എന്ന പരിപാടിയും മറ്റു വിവിധ കലാപരിപാടികളുമുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംവിധായകൻ മോഹന് പുറമെ രാജ് മോഹൻ നാമ്പ്ര , കെ ജി വിജയകുമാർ, രജനീഷ് പി എസ് , സുരേഷ് ബാബു, സുബ്രമണ്യൻ എ ജി , എം കെ മുരുകേശ് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Ker­ala Vision Film Awards Announced: Vinayan Best Director

You may also like this video

Exit mobile version