Site iconSite icon Janayugom Online

‘പ്രയത്നിച്ചാല്‍ ഫലം ഉറപ്പ്’: നാടിന്റെ അഭിമാനമായ മിന്നുമണിയെ സ്വീകരിച്ച് കേരളം

minnumaniminnumani

ഇന്ത്യൻ വനിതാ ടീമിൽ കളിച്ച ആദ്യ മലയാളി വനിതാ മിന്നു മണിക്ക് ആവേശകരമായ സ്വീകരണം നൽകി കേരളം. ബംഗ്ലാദേശിൽ നടന്ന 20–20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച്ച വെച്ച മിന്നു മണി കേരളത്തിൽ മടങ്ങിയെത്തി. ഇന്ന് രാത്രി 7.30 ന് വിസ്താര വിമാനത്തിൽ ഡൽഹി വഴിയെത്തിയ മിന്നു മണിയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ, സീനിയർ വൈസ് പ്രസിഡന്റ് ജസ്റ്റിൻ പി. ആൻഡ്രൂസ്, അസി. സെക്രട്ടറി മാർട്ടിൻ ആന്റണി, ജില്ലാ ലീഗ് ചെയർമാൻ മനോജ് പി. മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത് .

ഓൾ റൗണ്ടർ എന്ന നിലയിൽ കിട്ടിയ അവസരം നല്ല നിലയിൽ ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് സ്വീകരണത്തെ തുടർന്ന് മാധ്യമങ്ങളോട് താരം മിന്നു മണി പറഞ്ഞു. പരിശീലന സമയത്ത് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല അതിനാൽ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഇലവനിൽ ഇടം ലഭിച്ചതിലും ആ കളിയിൽ തന്നെ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനായതിൽ സന്തോഷമുണ്ട്. ഓപ്പണിംഗ് ബൗൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് ലഭിച്ചതും ആദ്യ കളിയിൽ വിക്കറ്റുകൾ ഇടക്കുവാൻ കഴിഞ്ഞതും പ്രചോദനമാണ് .

കേരളത്തിലെ യുവ താരങ്ങൾക്ക് പ്രചോദനമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ആത്മാർത്ഥമായി പ്രയത്നിച്ചാൽ വൈകിയായാലും ഫലം ലഭിക്കുമെന്നതിൽ തർക്കമില്ല. സീനിയർ താരങ്ങൾ നല്ല പ്രോത്സാഹനം നൽകി. തന്നോട് വളരെ പോസറ്റീവായ സമീപനമായിരുന്നു അവരുടേത്. അതുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ കഴിഞ്ഞ തെന്നും മിന്നു മണി വ്യക്തമാക്കി .

Eng­lish Sum­ma­ry: Ker­ala wel­comes Minnumani

You may also like this video

Exit mobile version