Site iconSite icon Janayugom Online

കോഴിക്കോട് കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന.
തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ കൊടുക്കാനുള്ളത് ലക്ഷങ്ങളാണെന്നും ഒരാള്‍ക്ക് മാത്രം 35 ലക്ഷം കൊടുക്കാനുണ്ടെന്നും അമ്മ ജമീല പറഞ്ഞു. 

സംഘം വീട്ടിലെത്തിയത് രണ്ടു വാഹനങ്ങളിലായാണെന്ന് അമ്മ ജമീല പ്രതികരിച്ചു. ഇവര്‍ മുഖം മൂടിയിരുന്നു. ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും ജമീല പറഞ്ഞു.

Exit mobile version