Site iconSite icon Janayugom Online

കേരളത്തിൻറെ വികസന പ്രവർത്തനങ്ങളിൽ കിഫ്ബിയുടെ പങ്ക് വലുത്; കടന്നപ്പള്ളി രാമചന്ദ്രൻ

കേരളത്തിൻറെ വികസന നേട്ടങ്ങളിൽ കിഫ്ബിയുടെ പങ്ക് വളരെ വലുതാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളത്തിൻരെ സാമ്പത്തിക സാമൂഹിക പുരോഗതിയുടെ ഹൃദയതാളമാണ് കിഫ്ബിയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി പ്രാവർത്തികമായ എല്ലാ പ്രവർത്തനങ്ങളും കേരളത്തിന് അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുകയാണ്. സാധാരണക്കാർ മുതൽ ഉന്നത സ്ഥാനത്തുള്ളവർ വരെ കിഫ്ബി എന്നുരുവിടുന്ന വർത്തമാന കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന വികസനത്തിന് കിഫ്ബി മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലെ രജിസ്ട്രേഷൻ മേഖലയിൽ കിഫ്ബിയുടെ കൈത്താങ്ങ് ഏറെയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്ന് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് ആണ്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയാണ് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ് പുനർനിർമ്മാണം നടത്തിയത്.  ഒരു കോടി രൂപയാണ് കിഫ്ബി ഇതിനായി അനുവദിച്ചത്.

അദ്ദേഹത്തിൻറെ മണ്ഡലമായ കണ്ണൂരിലും കിഫ്ബി നൽകിയ വികസന പ്രവർത്തനങ്ങളെപ്പറ്റിയും മന്ത്രി വിശദീകരിച്ചു. കണ്ണൂരിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും  കിഫ്ബി നടപ്പിലാക്കിയ പദ്ധതികൾ കണ്ണൂരിൻറെ മുഖച്ഛായ മാറ്റിയതായും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Exit mobile version