Site iconSite icon Janayugom Online

കൊല്ലത്തെ 19 കാരന്റെ കൊ ലപാതകം: ദുരഭിമാനക്കൊലയെന്ന ആരോപണം നിഷേധിച്ച് പൊലീസ്

കൊല്ലത്തെ 19 കാരന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന ആരോപണം നിഷേധിച്ച് പൊലീസ്. മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവ് ആണെന്ന് കണ്ടെത്തി. പ്രതി പ്രസാദ് അരുണിനെ വിളിച്ചതും മർദിച്ചതും മദ്യലഹരിയിൽ ആയിരുന്നു. അതേസമയം പ്രതി പ്രസാദിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ഇരവിപുരം സ്വദേശി അരുൺകുമാറാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. പിന്നാലെ പ്രതി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങിയിരുന്നു. അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും പെൺകുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്ക് എത്തി. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്കെത്തി. ഇരുവരും തമ്മിൽ അവിടെ വെച്ച് സംഘർഷമുണ്ടായി. അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുൺ കുമാറിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു.

Exit mobile version