Site iconSite icon Janayugom Online

കിഷ്ത്വാർ മേഘവിസ്ഫോടനം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ 61 പേരുടെ ജീവനെടുത്ത മേഘവിസ്ഫോടനത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിൻറെ ഏഴാം ദിവസും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ജമ്മു കശ്മീർ പൊലീസ്, സിഐഎസ്എഫ്, ഇന്ത്യൻ ആർമി എന്നിവർ ചേർന്ന് തെരച്ചിൽ നടത്തുകയാണ്. 

ഇനിയും കാണാതായവരെ ജീവനോടെ കണ്ടെത്തുക എന്നത് അസാധ്യമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി ബന്ധുക്കൾക്ക് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഗസ്റ്റ് 14നായിരുന്നു ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം ഉണ്ടായത്.

Exit mobile version