കൊച്ചി കോര്‍പ്പറേഷന്‍ മേയറെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിനു പിന്നാലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണമെന്ന ലീഗിന്റെ പിടിവാശിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുകുത്തി. അവസാനം മുസ്ലീം ലീഗിന് ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടി വന്നു, ലീഗിലെ ടി കെ അഷ്റഫ് ഡെപ്യൂട്ടി മേയറാകും, പികെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.‘ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഒരു ടേം ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടതര്‍ക്കംരൂക്ഷമായിരുന്നു.
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് നല്‍കാന്‍ തീരുമാനവുമാകുകയും ചെയ്തതായി പിന്നീട് ലീഗ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ ഡെപ്യൂട്ടി, മേയര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയെന്നും ലീഗിനെ ഒരുഘടകകക്ഷി എന്ന നിലയില്‍ തങ്ങളെ പരിഗണിച്ചില്ലെന്നും മുസ്ലീം നേതാക്കള്‍ പറഞ്ഞിരുന്നു. മുന്നണി ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടായതോടെ ഇരുപാര്‍ട്ടികളുടെ സംസ്ഥാനനേതൃത്വം യോഗം ചേര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കുകയായിരുന്നു. ഇവിടെ ലീഗിന് കോണ്‍ഗ്രസ് വശംവദരാകേണ്ടി വന്നത് കോണ്‍ഗ്രസ് അണികളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്

