കോടിയേരി സിപിഐഎമ്മിന്റെ ശബ്ദവും മുഖവുമാണെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു കോടിയേരിയെന്നും കോടിയേരി ഇല്ലാത്ത കേരളമാണ് ഇനിയെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കി പോകാന്‍ കോടിയേരിയാണ് മുന്‍കൈയെടുക്കുന്നത്. പ്രഗത്ഭനായ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു അദ്ദേഹമെന്ന് സി ദിവാകരന്‍ പറഞ്ഞു. മറ്റാരേക്കാളും കോടിയേരിയെ താന്‍ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരി ഉണ്ടെങ്കില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ല. സ്‌നേഹ സ്വരൂപനും സിപിഐഎമ്മിന്റെ ശബ്ദവും മുഖവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്നും സി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
English Summary:Kodiyeri is voice and face of CPIM: C Divakaran
You may also like this video