Site icon Janayugom Online

കൊടുമണ്‍ സംഭവം; സിപിഐ (എം) ഏരിയ സെക്രട്ടറിയുടെ പ്രസ്താവന അപഹാസ്യം: സിപിഐ

koduman

കൊടുമണ്‍ അങ്ങാടിക്കലില്‍ സിപിഐ — എഐവൈഎഫ് പ്രവര്‍ത്തകരെ സിപിഎം — ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിപിഎം ഏരിയ സെക്രട്ടറി സലിമിന്റെ പ്രസ്താവന ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതിനു തുല്യമാണെന്ന് സി പി ഐ അടൂര്‍ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് ആരോപിച്ചു. സിപിഐ നേതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവിട്ടത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. മര്‍ദ്ദനമേറ്റ സഖാക്കളല്ലാതെ മറ്റാരും തന്നെ സിപിഐയുടേതായി അവിടെ ഉണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സിപിഐ പ്രവര്‍ത്തകരാണ് പുറത്തുവിട്ടത് എന്നത് അപഹാസ്യമായ പ്രസ്താവനയാണ് സിപിഎം ഏരിയ സെക്രട്ടറിയുടേത്. വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കാന്‍ എല്ലാ സംവിധാനമുള്ള പൊലീസ് സംവിധാനം സംസ്ഥാനത്തുണ്ട്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതും സിപിഎം ആണ്. ഏത് ശാസ്ത്രീയമായ അന്വേഷണം നേരിടാനും ഞങ്ങള്‍ തയ്യാറാണ്.
ദളിത് വിഭാഗത്തില്‍പ്പെട്ട 20 വര്‍ഷം ജനപ്രതിനിധിയായിരുന്ന ഐക്കാട് ഉദയകുമാറിനേയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിനെയും പോലീസിന്റെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും കേസെടുക്കാതെ നിന്ന പോലീസ് ആണ് ഇവിടെയുള്ളത്. സിപിഐ ജില്ലാ നേതൃത്വം അടക്കം പോലീസ് സ്റ്റേഷനിലേക്ക് പോയതിന് ശേഷം മാത്രമാണ് കേസെടുത്തത്.
ഇത് തികച്ചും ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരാണ് സിപിഐ(എം) ഉം പൊലീസും ചേര്‍ന്ന് നടത്തുന്ന പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി ഏഴംകുളം നൗഷാദ് പറഞ്ഞു.

 

Eng­lish Sum­ma­ry: Kodu­man inci­dent; CPI (M) Area Sec­re­tary’s state­ment insult­ing: CPI

 

You may like this video also

Exit mobile version