മുപ്പതിന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേല്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നലെ രാവിലെ പുനരാരംഭിച്ചു. പൊതുചര്‍ച്ച ഇന്നും തുടരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എക്സിക്യൂട്ടീവ് അംഗങ്ങളായ പി വസന്തം, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്നാകരന്‍, ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, ദേശീയ കൗണ്‍സിലംഗം ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയും അഭിവാദ്യപ്രസംഗങ്ങളും നടക്കും. ശേഷം സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗണ്‍സിലിനെയും പുതിയ ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

