Site iconSite icon Janayugom Online

കോന്നി എംഎൽഎ പ്രതിപക്ഷ എംഎല്‍എയെപ്പോലെ; നിലപാട് അസ്വീകാര്യം: സിപിഐ

CPICPI

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ കോന്നി എം എൽ എ യുടെ നടപടി പക്വത ഇല്ലാത്തത് എന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് പ്രസ്താവനയില്‍ അറിയിച്ചു.
കൃത്യമായി ആസൂത്രണം ചെയ്ത നാടകം പോലെയുള്ള കാര്യങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസിൽ നടന്നത്. ഭരണ കക്ഷി എം എൽ എ ആയ അഡ്വ. കെ യു ജെനീഷ് കുമാർ എംഎൽഎ പ്രതിപക്ഷ എം എൽ എ യെ പോലെയാണ് പെരുമാറിയത്. 

കോന്നി താലൂക്ക് തഹൽസീദാർ രേഖാമൂലം രണ്ട് ദിവസത്തെ അവധി എടുത്തത്തിന് ശേഷം കോന്നി അഡീഷണൽ തഹൽസീദാർക്ക് ആയിരുന്നു ചുമതല നൽകിയിരുന്നത്. പതിനഞ്ച് ജീവനക്കാരും പലതവണയായി രേഖാമൂലം അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിൽ അസ്വാഭാവികത ഉണ്ടെന്ന് കാണുന്നില്ല. വില്ലേജ് ഓഫീസുകളും മറ്റും വർഷാവസാന പരിശോധനകൾ നടക്കുന്നതിനാലും പകുതിയിലധികം ആളുകൾ ഫീൽഡ് സ്റ്റാഫ് ആയി പ്രവർത്തിച്ച് വന്നതിനാലും പകുതിയിൽ കൂടുതൽ ഉദ്യോഗസ്ഥർ ഈ ജോലിയുമായി പോയിരുന്നു. കൂടാതെ ഡെപ്യൂട്ടി തഹൽസീദാർക്ക് ചുമതല നൽകിയതിനാൽ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായതുമില്ല. 

മാത്രമല്ല താലൂക്ക് ഓഫീസ് രജിസ്റ്റർ പരിശോധിക്കാൻ ജന പ്രതിനിധിക്ക് അനുവാദമില്ല. കോന്നി താലൂക്കിലെ രജിസ്റ്റർ പരിശോധിച്ച നടപടിയും അപക്വമാണ്. റവന്യു വകുപ്പ് മന്ത്രി കെ രാജൻ വളരെ ജാഗരൂകമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. റവന്യു വകുപ്പിൽ കുഴപ്പങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. സിപിഐ യെയും റവന്യു വകുപ്പിനെയും കരിവാരി തേക്കാൻ എംഎൽഎയും കൂട്ടരും നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് പറഞ്ഞു.

Eng­lish Sum­ma­ry: Kon­ni MLA Like Oppo­si­tion MLA; Stance unac­cept­able: CPI

You may also like this video

Exit mobile version