Site iconSite icon Janayugom Online

കോന്നി പാറമട ദുരന്തം ; രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കോന്നി പയ്യനാമണ്ണിൽ ചെങ്കുളം പാറമടയിൽ ഉണ്ടായ ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശിയുടെ മൃതദേഹം ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരിയിൽ നിന്നും എത്തിച്ച കൂറ്റൻ എസ്‌കവേറ്റർ ഉപയോഗിച്ച് ഹിറ്റാച്ചിയുടെ മുകളിലെ പാറകഷ്ണങ്ങൾ നീക്കിയപ്പോഴാണ് ക്യാബിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇറങ്ങി അജയ് റിയിയെ പുറത്തെടുക്കുവാൻ ഉള്ള ശ്രമം തുടരുന്നു. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ മൂന്ന് ഉദ്യോഗസ്ഥർ ആണ് ശ്രമം നടത്തുന്നത്. തിങ്കളാഴ്ചയാണ് പാറമടയിൽ അപകടം ഉണ്ടായത്. അന്നുതന്നെ ഹിറ്റാച്ചി ഡ്രൈവർ മഹാദേവ് പ്രധാന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

Exit mobile version