Site iconSite icon Janayugom Online

കോട്ടയം രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരം

രാജ്യം അതിശൈത്യം നേരിടുമ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടു പ്രകാരം ബുധനാഴ്ച രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരമായി കോട്ടയം. 35.5 ഡിഗ്രി സെൽഷ്യസായിരുന്നു കോട്ടയത്തെ താപനില. ജനുവരിയിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് അധികമാണിത്.

മൂന്നാർ ടൗണിൽ ബുധനാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസായിരുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) 91 കോട്ടയത്ത് രേഖപ്പെടുത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ താപനില: കണ്ണൂർ 33.2 ഡിഗ്രി സെൽഷ്യസ്, കോഴിക്കോട് 34.4, കരിപ്പൂർ 33.0, പാലക്കാട് 30. 9, നെടുമ്പാശേരി 33.0, കൊച്ചി 31.0, കോട്ടയം 35.5, ആലപ്പുഴ 33.2, പുനലൂർ 33.5, തിരുവനന്തപുരം 32.8.

Eng­lish Sum­ma­ry: Kot­tayam is the hottest city in the country
You may also like this video

Exit mobile version