Site iconSite icon Janayugom Online

കോട്ടയത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു: ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ

girlgirl

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പിതാവ്​, കോട്ടയം ഈസ്റ്റ്​ പൊലീസിൽ പരാതി നൽകി. കോട്ടയം കൊല്ലാട് വട്ടുകുന്നേൽ ഇരട്ടപ്ലാമൂട്ടിൽ ഇ.ആർ. രാജീവിന്‍റെ മകൾ രസികയാണ്​ (15) മരിച്ചത്.

കോട്ടയം മൗണ്ട്​ കാർമ്മൽ ഗേൾസ് സ്കൂളിലെ പത്താംക്ലാസ്​ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞദിവസം പനിയും വയറുവേദനയും​ അനുഭവപ്പെട്ടതിനെ തുടർന്ന്​ മെഡിക്കൽ സ്റ്റോറിൽനിന്ന്​ ഗുളിക വാങ്ങികഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

പിന്നീട്​ നിർത്താതെ ഛർദിച്ചതിനെ തുടർന്ന്​ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശത വർധിച്ചതോടെ ​മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും ഞായറാഴ്ച രാത്രി 7.30ഓടെ മരണപ്പെടു​കയായിരുന്നു. മഞ്ഞപ്പിത്തം മൂലമാണ്​ കുട്ടിയുടെ മരണമെന്നാണ്​ ആശുപത്രി അധികൃതർ പറയുന്നത്.

പിതാവിൻ്റെ പരാതിയിൽ അസ്വഭാവികമായി മരണത്തിന്​ പൊലീസ്​ കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ്​ പറഞ്ഞു.

Eng­lish Sum­ma­ry: Kot­tayam Kol­lat Girl who was being treat­ed for jaun­dice died: Rel­a­tives have filed a com­plaint against the hospital

You may also like this video

Exit mobile version