കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എം സി റോഡിൽ മോനിപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ യാത്രികർ ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ 11 വയസ്സുള്ള കുട്ടിയാണ്.
കോട്ടയത്ത് എം സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം; 3 പേർക്ക് ദാരുണാന്ത്യം

