Site iconSite icon Janayugom Online

കോട്ടയം മെഡിക്കല്‍കോളജ് അപകടം : മരിച്ച ബിന്ദുവിന്റെ മകന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി ഉത്തരവിറങ്ങി

പറഞ്ഞ് വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ ബിന്ദുവിന്റെ മകന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി ഉത്തരവായി. ബിന്ദുവിന്റെ മകന്‍ നവനീതിനെയാണ് ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവസര്‍സീയര്‍ തസ്കികയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. 

വൈക്കം അസി.എ‍ഞ്ചിനീയര്‍ ഓഫീസിലാവും ജോലിയില്‍ പ്രവേശിക്കുക.നവ്നീത് എഞ്ചിനീയറിങ് ബിരുദധാരിയാണ്.സർക്കാർ കുടുംബത്തിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.അപകടത്തിന് പിന്നാലെ സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ വീട് നിർമ്മാണവും പൂർത്തിയാക്കി നൽകി. മകളുടെ ചികിത്സയും സൗജന്യമായി കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയിരുന്നു. അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാർ എന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

Exit mobile version