Site iconSite icon Janayugom Online

കോട്ടയത്തെ നഴ്സിന്റെ മരണം: പാചകക്കാരന്‍ അറസ്റ്റില്‍

cookcook

ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രധാന പ്രതിയായ ഹോട്ടല്‍‍ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് സിറാജുദ്ദീനെ (20) ആണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ച കേസിലാണ് അറസ്റ്റ്.
ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ മുഖ്യ പാചകക്കാരനായ ആയ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. തിരച്ചിൽ ശക്തമാക്കിയ പൊലീസ് ഇയാളെ മലപ്പുറം കാടാമ്പുഴയിൽ നിന്നുമാണ് പിടികൂടിയത്. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Eng­lish Sum­ma­ry: Kot­tayam nurse’s death: Cook arrested

You may also like this video

Exit mobile version