സർക്കാർ നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഗാന്ധിനഗർ പൊലീസ് ഏറ്റുമാനൂർ കോടതിയിൽ നൽകിയ അപേക്ഷ നൽകിയിരുന്നു. മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ പി രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയൽ പുൽപ്പള്ളി ഞാവലത്ത് എൻ എസ് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയിൽ സി റിജിൽ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ വി വിവേക് (21) എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
