കോഴിക്കോട് വിൽക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി 3 പേർ പൊലീസ് പിടിയിലായി. കാസർഗോഡ് ബദിയടുക്ക സ്വദേശികളാണിവർ. കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ മുഹമ്മദ് അഷ്റഫ് (37), എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി പിടിച്ചെടുത്ത 20 കിലോയോളം കഞ്ചാവും പിടിച്ചെടുത്തു.
പിടിയിലായ ശ്രീജിത്ത് കഴിഞ്ഞ വർഷം രാമനാട്ട്കരയിൽ വച്ച് 9 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് പൊലീസ് പിടിയിലായിട്ടുള്ളതാണ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.

