കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. ലോറിയുടെ പുറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയില്‍ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകരുകയും രണ്ട് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

