കനത്ത മഴയിൽ കോഴിക്കോട് പലയിടങ്ങളിലും വൻ നാശനഷ്ടം. കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ ശക്തി പ്രാപിച്ചത്. കനത്ത മഴയിൽ പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിലെ പലയിടങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പല സ്ഥലങ്ങളിലും ഗതാഗത തടസ്സവും ഉണ്ടായി.

