കോഴിക്കോട് വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസിയായ ശശിയാണ് ആക്രമിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുവാളുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ വടകര ഗവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. വടകര പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്

