Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യംപാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതയില്‍ അപ്പീലുമായി കെ എസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യംപാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതയില്‍ അപ്പീലുമായി കെ എസ്ആര്‍ടിസി.ഉത്തരവ് വരുത്തിവെച്ചത് വന്‍ വരുമാന നഷ്ടമാണെന്നും,സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.

പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടി സി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതയില്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു. സുപ്രീം കോടതിയുടെ മുൻവിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് കെ എസ് ആര്‍ ടി സിയ്ക്കായി ഹർജി നൽകിയത്.

Eng­lish Summary:
KSRTC appeals in Supreme Court against High Court order ban­ning adver­tise­ments on KSRTC buses

You may also like this video:

Exit mobile version