Site icon Janayugom Online

കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും തടഞ്ഞിട്ട് കബാലി

അതിരപ്പിള്ളി ‑മലക്കപ്പാറ റോഡില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും തടഞ്ഞിട്ട് കബാലിയുടെ വിളയാട്ടം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പത്തടിപ്പാലത്ത് വെച്ചാണ് ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയിരുന്ന കെഎസ്ആര്‍ടിസിസി ബസിന് മുന്‍പില്‍ കൊമ്പന്‍ വഴി തടഞ്ഞ് നിന്നത്. 20 മിനിറ്റോളം നേരം ആന വാഹനത്തിന് മുന്നില്‍ നിന്നു.

രാത്രി 10 മണിയോടെ ചാലക്കുടിയില്‍ നിന്നും ആനയെ കണ്ടു വീണ് പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സും തോട്ടാപുരക്ക് സമീപം കബാലി തടഞ്ഞത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കാടുകയറിയ കാട്ടുകൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും കാനന പാതയിലെത്തിയത്. വാഹനങ്ങള്‍ക്കു നേരെ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ആനയുടേത്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് കൊമ്പന്റെ ആക്രമണശ്രമമുണ്ടായിട്ടുണ്ട്. പലര്‍ക്കും പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കബാലിയെ കണ്ടു ഭയന്നോടുന്നതിനിടയില്‍ പാറയില്‍ നിന്നും ചാടിയ അടിച്ചില്‍ തൊട്ടി ഊരിലെ ആദിവാസി യുവാവിന് പരിക്കേറ്റത്. ആനക്കയം മുതല്‍ ഷോളയാര്‍ വ്യൂ പോയിന്റ് വരെയുള്ള മേഖലയിലായിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്.

Eng­lish Summary:KSRTC bus and ambu­lance stopped in Kabali
You may also like this video

Exit mobile version