റാന്നി ചെല്ലക്കാട്ട് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കാർ ഡ്രൈവർ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുലർച്ചെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം. കുമളിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്.
റാന്നിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

