Site iconSite icon Janayugom Online

കല്യാണ യാത്രക്ക് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ബസിനെ പറക്കുംതളികയാക്കി വരന്റെ വീട്ടുകാര്‍

വാഴയും തെങ്ങോലകളും കെട്ടിവെച്ചലങ്കരിച്ച് അപകടകരമായ രീതിയില്‍ റോഡിലിറക്കി കെഎസ്ആര്‍ടിസി ബസ്. നെല്ലിക്കുഴിയില്‍ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് ഈ പറക്കും തളിക എന്ന സിനിമയിലേതുപോലെ അലങ്കരിച്ചിറക്കിയത്. കല്യാണ യാത്രക്ക് എത്തിച്ച ബസാണ് വരന്റെ വീട്ടുകാര്‍ ഇത്തരത്തില്‍ അലങ്കരിച്ചൊരുക്കിയത്. ഇലകൊണ്ടും വലിയ മരക്കൊമ്പുകള്‍ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലായിരുന്നു ബസ്. താമരാക്ഷന്‍ പിള്ള എന്ന പേരും എഴുതിയിരുന്നു. അപകടകരമാം വിധമാണ് ബസ് റോഡില്‍ ഇറക്കിയത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് കെഎസ്ആര്‍ടിസി ബസുകള്‍ കല്യാണ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ഈ വിധത്തില്‍ കല്യാണ ആവശ്യത്തിനെത്തിച്ച ബസാണ് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് അപകടകരമായ വിധത്തില്‍ നിരത്തിലിറക്കിയത്. ബസിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ബസ് കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോ തിരിച്ചുവിളിച്ചു. ഇതോടെ വരന്റെ വീട്ടുകാര്‍ പിന്നീടുള്ള യാത്രയ്ക്ക് മറ്റൊരു വാഹനത്തെ ആശ്രയിക്കുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: KSRTC bus on the road in a dan­ger­ous manner
You may also like this video

Exit mobile version