ശബരിമല പാതയില്‍ ളാഹ വിളക്കുവഞ്ചിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി അയ്യപ്പഭക്തര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പമ്പയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശപത്രിയിലും പെരുനാട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഈ സീസണില്‍ ഇവിടെ ഉണ്ടാകുന്ന മൂനാമത്തെ അപകടമാണിത് . അപകടത്തെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പ്ലാപ്പളളി ആങ്ങമൂഴി ചിറ്റാര്‍ വഴി തിരിച്ചുവിട്ടു.
ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി അയ്യപ്പഭക്തര്‍ക്ക് പരിക്ക്

