Site iconSite icon Janayugom Online

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 34 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ഇരു ബസുകളിലുമായുണ്ടായിരുന്ന 34 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Exit mobile version