ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി. മാവേലിക്കരയിലാണ് ദാരുണ സംഭവം. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ്(49) ആണ് മരിച്ചത്. ഉടൻതന്നെ പ്രദീപിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമികവിവരം.

