കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയ്‌ക്ക് കൺസഷൻ പാസ് വീട്ടിലെത്തിച്ച് നല്‍കി കെഎസ്ആർടിസി. കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ നേരിട്ട് വീട്ടിലെത്തിയാണ് രേഷ്മയ്‌ക്ക് കൺസഷൻ പാസ് കൈമാറിയത്.
ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ സംഘം ചേർന്ന് പ്രേമനനേയും മകളേയും മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
English Summary: KSRTC employees delivered the concession pass to Reshma at home
You may also like this video